(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഡിസംബർ 1, 1993
“ഘോര വനാന്തരങ്ങളിലൂടെ എരുമേലിയിൽനിന്നു കാൽനടയായി അയ്യപ്പന്മാർ പമ്പയിലെത്തുന്നതിനു മുമ്പുള്ള പ്രധാന താവളങ്ങളാണ് അഴുതയും കാളകെട്ടിയും. ഈ രണ്ടു സ്ഥലങ്ങളിലും ചാരായം ഒഴുകുകയാണ്.” – ശബരിമലവിശേഷം.
ചാരായത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടു ഭക്തന്മാർ മരിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം – പ്രത്യേകിച്ചും ആന്ധ്ര, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള ഭക്തന്മാർ ഇവിടെയുള്ളവർ പിടിച്ചുനിന്നേക്കും.