(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) 1994 നവംബര്‍, 27
പുസ്തകം വായിക്കുന്നത് പാപമാണെന്ന് വിചാരിക്കുന്ന ഭരണാധികാരികളെപ്പറ്റി ജസ്റ്റീസ് കൃഷ്ണയ്യര്‍ പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മവന്നത് എ.ജെ ജോണിനെയാണ്. പുസ്തകം വായിച്ചാല്‍ കമ്യൂണിസ്റ്റാവുമെന്നും, നരകത്തില്‍ പോകുമെന്നും വിശ്വസിച്ചിരുന്ന പരമവിശുദ്ധനായ ജോണ്സാര് തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്നു. പിന്നീട് മദ്രാസ് ഗവര്‍ണറും. 1952 ലാണെന്ന് തോന്നുന്നു, അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍, പുസ്തകത്തെ വില്പ്പനികുതിയില്നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് ഞാനൊരു നിവേദനം നല്കി. ഒരു എതിര്‍പ്പും പറയാതെ അദ്ദേഹം അത് സ്വീകരിച്ചു. പിന്നീടാണ്, പ്രധാനമന്ത്രി നെഹ്റു ഇന്ത്യയൊട്ടുക്ക് പുസ്തകത്തെ വില്‍പ്പനനികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്. നെഹ്റു 1964-ല്‍ അന്തരിച്ചു. വീണ്ടും 1994-ല്‍ വില്പനനികുതി തിരിച്ചുവന്നിരിക്കുന്നു-ഉത്തര്‍പ്രദേശിലും തമിഴ്നാട്ടിലും.