(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഡിസംബർ 12, 1952
“സ്വരാജ്യത്തിന്റെയും സ്വപ്രജകളുടെയും സുഖസൗകര്യങ്ങൾക്കുവേണ്ടി സ്വകീയതാൽപര്യങ്ങൾ… സംരക്ഷിച്ച സർവഥാ സമരാദ്ധ്യനായ…” – രാജ പ്രമുഖനു നഗരസഭയുടെ മംഗളപത്രം.
വല്ല അത്യാവശ്യത്തിനും രണ്ടോ മൂന്നോ ‘സ’ വേണമെന്നുവെച്ചാൽ ഇനി ബാക്കി കിട്ടാനില്ല.
(1952- ൽ ഡി.ടി.പി.യും ഓഫ്സെറ്റ് പ്രിന്റിങ്ങും ഒന്നും ഇല്ലായിരുന്നു. ഓരോ അക്ഷരത്തിന്റെയും ടൈപ്പുകൾ ഉപയോഗിച്ചായിരുന്നു കമ്പോസിങ്.)