(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) നവംബർ 27, 1952
ലണ്ടനിൽ പുസ്തകവ്യാപാരികളായ യുവദമ്പതികൾ തങ്ങൾക്കു രണ്ടു സന്താനങ്ങൾ മതിയെന്നുവെച്ചു. ‘മുഖവുര’ ആദ്യത്തേതിന് എന്നും രണ്ടാമത്തേതിന് ‘ശുഭം’ എന്നും പേരു നൽകി. മൂന്നാമതൊരു സന്താനം കൂടി ജനിച്ചപ്പോൾ വളരെ വിഷമിച്ച്, ‘അനുബന്ധം’ എന്നു നാമകരണം ചെയ്തു. ഇനിയൊന്നുകൂടിയായാൽ എന്തു പേരാണ് നൽകേണ്ടതെന്നറിയാതെ അവർ വിഷമിക്കുകയാണത്രെ.
വിഷമിക്കേണ്ടാ, ‘ശുദ്ധിപത്രം’ എന്നു പേരുകൊടുക്കുക. എന്നിട്ട് ‘ഫുൾസ്റ്റോപ്പിടുക’.