എസ് കെ പൊറ്റെക്കാട്ടുമായുള്ള ഒരഭിമുഖസംഭാഷണത്തെപ്പറ്റി മലയാളരാജ്യത്തിന്റെ കോട്ടയം ലേഖകന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു; “ഖദര്‍മുണ്ടും ജുബ്ബയും ഖദര്‍ഷാളും ധരിച്ചു സുസ്മേരവദനനായ എന്നോട് അദ്ദേഹം സംഭാഷണമാരംഭിച്ചു.”
ലേഖകന്റെ വേഷവിധാനത്തെപ്പറ്റിയും മറ്റുംകൂടി റിപ്പോര്‍ട്ട് ചെയ്യുന്നത് മലയാളപത്രപ്രവര്‍ത്തനത്തിലെ പുതിയൊരു ഏര്‍പ്പാടാണ്.
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) സെപ്റ്റംബര്‍ 1, 1950