( ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 15.10.1949
‘തിരുവിതാംകൂര്‍-കൊച്ചി ഐക്യസംസ്ഥാനത്തെ കൃഷിമന്ത്രി ശ്രീ ഇക്കണ്ടവാര്യര്‍ സ്വപുത്രിയുമൊന്നിച്ചു തിരുവനന്തപുരത്തേക്കു മടങ്ങിയിരിക്കുന്നു.’-ന്യൂഡല്‍ഹി റിപ്പോര്‍ട്ട്.
പണ്ഡിറ്റ് നെഹ്റുവും സര്‍ദാര്‍ പട്ടേലും പുത്രിമാരുമൊന്നിച്ചു സര്ക്കീട്ടുനടത്തുന്നതു കണ്ട് മന്ത്രിമാരൊക്കെ ഇങ്ങനെ ചെയ്യണമെന്നു നമ്മുടെ വാര്യരും ധരിച്ചിരിക്കും.