( ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന്) 6.12.1949
കേരളപ്രവിശ്യ രൂപവല്‍കരിക്കുന്നത് എളുപ്പവും ആവശ്യവുമാണെന്നും, പക്ഷേ, ഇപ്പോള്‍ വേറെ ഗുരുതരമായ ജോലികളുള്ളതുകൊണ്ട് ഇക്കാര്യം മാറ്റിവെക്കുകയാണെനിനും പണ്ഡിറ്റ്ജി പ്രസ്താവിച്ചിരിക്കുന്നതായി മി.കെ.എ.ദാമോദരമേനോന്‍ പറയുന്നു.
വിശക്കുന്ന മകനോട് അമ്മ പറഞ്ഞു: ‘നിനക്ക് നല്ല വിശപ്പുണ്ടെന്നെനിക്കറിയാം. ഇവിടെ ചോറിരിപ്പുണ്ട്.നിനക്ക് തരികയും ചെയ്യാം. പക്ഷേ ഞാന്‍ നാടകം കണ്ടിട്ടുവരട്ടെ.’