(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) മെയ് 23, 1990
കെ.എസ്.ആര്.ടി.സി.യുടെ ഈ വര്‍ഷത്തെ നഷ്ടം 25 കോടി രൂപയായിരിക്കുമെന്ന് ചെയര്മാന് ജോണ്‍ മത്തായി.
25-ാം വാര്‍ഷികം (രജതജൂബിലി) ആഘോഷിക്കുകയാണ് ഇക്കൊല്ലം. അതൊപ്പിച്ചു നഷ്ടവും 25 കോടിയില്ത്തന്നെ എത്തിച്ച കോര്‍പറേഷനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.