കല്‍ക്കട്ടയില്‍വെച്ച് ഏതാനും പേര്‍കൂടി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു കാര്‍ തടഞ്ഞുനിര്‍ത്തി അഞ്ചര ലക്ഷം രൂപ കവര്‍ച്ച ചെയ്തിരിക്കുന്നു.
ഇത്രയൊന്നും ബുദ്ധിമുട്ടുകൂടാതെ അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കാനുള്ള വഴി നമ്മുടെ നാട്ടിലെ ചില മാന്യന്മാരോടാലോചിച്ചിരുന്നെങ്കില് പറഞ്ഞുകൊടുക്കുമായിരുന്നു.
(പഴയ കൊച്ചിരാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന പനമ്പിള്ളിയുടെ പേരില്‍ അഞ്ചരലക്ഷം രൂപയുടെ അഴിമതി ആരോപണമുണ്ടായിരുന്നു.)
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഡിസംബർ 30, 1949